ക്ഷേത്രദര്‍ശനം

നാം ക്ഷേത്രദര്‍ശനം നടത്താറുണ്ട് ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങള്‍ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു?
ശരീരത്തിന്റെ ഭാഗമായിട്ടാണ് ക്ഷേത്രത്തെ സങ്കല്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ശ്രീകോവിലിനെ ശിരസ്സായും, കൊടിമരം നട്ടെല്ലായും ബലിവട്ടം മുഖമായും, നമസ്‌ക്കാര മണ്ഡപം ഗളമായും, പ്രധാനബലിക്കല്ല് നാഭിയായും, നാലമ്പലം കൈകളായും, പ്രദിക്ഷണവഴി ഉദരമായും, ചുറ്റുമതില്‍ മുട്ടുകളായും ക്ഷേത്ര ഗോപുരം പാദങ്ങളായും കണക്കാക്കുന്നു.

നാം ക്ഷേത്രത്തില്‍ പ്രദിക്ഷണം നടത്താറുണ്ട്. മറ്റു ക്ഷേത്രത്തിലെ പ്രദക്ഷണിവും ശിവക്ഷേത്രത്തിലെ പ്രദക്ഷിണവും ശിവക്ഷേത്രത്തിലെ പ്രദക്ഷണവുമായി വ്യത്യാസമുണ്ട് എന്താണത്?
നാം ക്ഷേത്തത്തില്‍ സാധാരണയായി ശ്രീകോവില്‍ ചുറ്റി പൂര്‍ണ്ണ പ്രദീക്ഷണം ചെയ്യുന്നു. എന്നാല്‍ ശിവക്ഷേത്രങ്ങളില്‍ ഓവ് മറികടന്ന് പൂര്‍ണ്ണ പ്രദിക്ഷണം ചെയ്യാന്‍ പാടുള്ളതല്ല. ഭഗവാന്റെ അഭിഷേകം ജലം ഒഴുകി വരുന്ന സ്ഥലമാണ് ഓവ്.

വെടിവഴിപാട് എന്നാല്‍ എന്ത്?
ഗന്ധകം ( വെടിമരുന്ന്) നിറച്ചതാണ് വെടിക്കുറ്റി ഇതു കത്തുമ്പോള്‍ ഉണ്ടാകുന്ന പുക ഏറ്റവും മികച്ച് അണുനാശിനിയാണ്. ഈശ്വര ചൈതന്യം. കുടികൊള്ളുന്ന ക്ഷേത്ര പരിസരം ശുദ്ധീകരിക്കുന്ന പ്രക്രിയ ഇതിലൂടെ നിര്‍വ്വഹിക്കപ്പെടുന്നു. കൂടാതെ ഭദ്രകാളീ-ദേവീ ക്ഷേത്രങ്ങളില്‍ ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ.് അതുകൊണ്ട് ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ നാം വെടിവഴിപാട് നടത്താന്‍ മറക്കരുത്.

തിങ്കളാഴ്ച വ്രതം എന്നാല്‍ എന്ത്?
വിവാഹതടസ്സങ്ങള്‍ നീങ്ങി മംഗല്യയസിദ്ധിക്കും ദീര്‍ഘസമുംഗലികളായി ഐശ്വര്യവും സന്തോഷകരവുമായ ജീവിതം ലഭിക്കുന്നതിനുവേണ്ടിയാണ് തിങ്കഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. തിങ്കഴാഴ്ച വ്രതം എടുക്കുന്നവര്‍ ശിവക്ഷേത്രദര്‍ശനം നടത്തേണ്ടതാണ്.

ആറാട്ടെന്നാല്‍ എന്താണ്?
ആറാട്ടോടുകൂടിയാണ് ഉത്സവത്തിന്റെ പരിസമാപ്തി ദേവനോടൊപ്പം ആറാടുന്നത്. പരിപാവനമായി കണക്കാപ്പെടുന്നു. ആറാട്ട് സമയത്ത് ദേവശരീരത്തു നിന്നും അമൃതവര്‍ഷണം നാടെങ്ങും വ്യാപിക്കുന്നു. ഭക്തരും, ഈ സമയം ദേവ ചൈത്യനത്തോടൊപ്പം നീരാടുന്നത് പുണ്യകര്‍മ്മമാണ്. താന്ത്രിക വിധിപ്രകാരമാണ് ആറാട്ട് നടത്തേണ്ടത്.

നാം ക്ഷേത്രത്തില്‍ താലപ്പൊലികാണാറുണ്ട് എന്താണ് ഈ താലപ്പൊലി?
ദാരുകനിഗ്രഹം കഴിഞ്ഞ രൗദ്രഭാവത്തിലെത്തിയ കണ്ണകിയെ ചേരനാട്ടിലെ കന്യകര്‍മാര്‍ താലപ്പൊലിയേന്തി സ്വീകരിച്ച് ദേവിയെ പ്രസന്നവതിയാക്കി ക്ഷേത്രോത്സവ ഘോഷയാത്രയില്‍ വെളിച്ചപ്പാടിന് പിന്നിലായി താലം പിടിച്ച് കന്യകമാര്‍ നില്‍ക്കുന്നത് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കുല, നിലവിളക്ക്, പുഷ്പം ,അരി, നെല്ല്, നാളികേരം തുടങ്ങിയവ താലത്തില്‍ വയ്ക്കണം. ഇന്ന് സാധാരണയായി നമ്മുടെ നാട്ടിലെ എല്ലാ വിശേഷങ്ങള്‍ക്കും വിവാഹത്തിനും വിശ്ഷ്ടാഥിതികളെ സ്വീകരിക്കുമ്പോഴും താലപ്പൊലി പ്രധാന ചടങ്ങാണ്.

Leave a Reply

Your email address will not be published. Required fields are marked *