ശ്രീ ശങ്കരാചാര്യര്‍

sreesankaracharya.jpg

ആദിമദ്ധ്യാന്തങ്ങളില്ലാത്ത ജീവിതയാത്രയില്‍ ആകെ ഒരാശ്രയം ഈശ്വരന്‍ മാത്രം. ഈ ലോകത്ത് ഒരിക്കലും കണ്ടുമുട്ടാന്‍ ഇടയില്ലാത്ത ആ മഹാസത്യം. അടുക്കുന്തോറും അകലുകയും, അറിയുവാന്‍ അറിവിന്റെ അളവുകോല്‍ മാത്രം നമുക്ക് അനുവദിച്ച് തരികയും ചെയ്ത സര്‍വന്ത്യരാമി. ആ സദ്ചിദാനന്ദത്തെ തേടി തിരിച്ച ഒരു മഹാതപസിയുടെ ജൈത്രയാത്രയുടെ വിവരണമാണിത്.

ചരിത്രരേഖകളില്‍ വലിയ പരാക്രമം ഒന്നും കാണിച്ചിട്ടില്ലാത്ത ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍ എറണാകുളം ജില്ലയില്‍ കാലടിയിലാണ് ശങ്കരാചാര്യര്‍ ജനിച്ചത്. കൈപ്പള്ളി ഇല്ലത്ത്, ദുര്‍ഗ്ഗാക്ഷേത്രത്തിലെ പുജാരിയായിരുന്ന ശിവഗുരുവിന്റെയും ആരംമ്പയുടെ നാളുകള്‍ നീണ്ടു നിന്ന പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് ശ്രീ ശങ്കരന്റെ ജനനം.

ഒരു രാത്രി ശിവഗുരുവില്‍ സംപ്രീതനായ ശ്രീപരമേശ്വരന്‍ സ്വപ്നത്തില്‍ അദ്ദേഹത്തിന് ദര്‍ശനം നല്‍കി. ദീര്‍ഘായുസ്സോട് കൂടി സാധാരണക്കാരനായ ഒരു പുത്രനേയോ, അല്ലായുസ്സോടുകൂടി അസാധാരണ തേജസ്വിയായ ഒരുവനെയോ ആരെയാണ് നീ പുത്രനായി തിരഞ്ഞെടുക്കുക എന്ന് ആരാഞ്ഞു. ശിവഗുരു രണ്ടാമനെ തിരഞ്ഞെടുത്തു. ശൈവചൈതന്യം ആവാഹിച്ച ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ച ആര്യാംബ, അങ്ങിനെ ജന്മം നല്‍കിയതാണ് ശ്രീ ശങ്കരാചാര്യര്‍.

മൂന്നാം വയസ്സില്‍ സംസ്‌കൃതത്തില്‍ പാണ്ഡിത്യം നേടിയ ശങ്കരന്‍ പിന്നെയാണ് ഗുരുകുല വിദ്യാഭ്യാസം തുടങ്ങിയത്. ശാസ്ത്രങ്ങളും വേദങ്ങളും ഉപനിഷത്തുക്കളും എല്ലാം അസാമാന്യപാടവത്തോടെ സ്വായത്തമാക്കിയ ബാലന്‍ എട്ട് വയസ്സോടെ ഗുരുകുലവിദ്യാഭ്യാസം പൂര്‍ണ്ണമാക്കി. ഗുരുക്കന്മാരെപ്പോലും അതിശയിപ്പിച്ച നൈപുണ്യവും അനിതസാധാരണമായ ജ്ഞാനതൃഷ്ണയും ശങ്കരനെ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വേറിട്ട് നിര്‍ത്തി. ബൃഫകല്‍പ്പിതമായി ശങ്കരന് എട്ട് വയസ്സുവരെ മാത്രമെ ആയുസ്സുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹത്തിന്റെ ഭക്ത്യാദരങ്ങളില്‍ സംപ്രീതരായ മുനീശ്വരന്മാര്‍ അത് നീട്ടികൊടുത്തതാണെന്നുമാണ് ഐതിഹ്യം. പിന്നെയുമുണ്ട് പറക്കമുറ്റാത്ത ഈ പ്രായത്തിനകം ശങ്കരനെകുറിച്ച് ഒട്ടനേകം അത്ഭുത കഥകള്‍.

ജീവിതത്തിന്റെ ബാല്യത്തിന്റെ തന്നെ ചെറിയ ഒരു കാലഘട്ടം മാത്രം അമ്മയോടൊപ്പം കഴിച്ച ആദിശങ്കരന്‍ 9-ാം വയസ്സില്‍ തന്നെ മനസാ സന്യാസം വരിച്ച് തന്റെ ഗുരുവിനെ തേടി തീര്‍ത്ഥയാത്ര പുറപ്പെട്ടു. അത്രയും ചെറിയ പ്രായത്തില്‍ തന്നെ ജ്ഞാനം ഒന്നുമാത്രമാണ് പൃതൃക്ഷ മോക്ഷസാധനം എന്ന തിരിച്ചറിവിലായിരുന്നു ആ തീരുമാനം. ഗുരുവിനെ തേടി കാലടി മുതല്‍ ഓംകാരേശ്വരം വരെ ദൈര്‍ഘ്യമുള്ള 32-ാം വയസ്സില്‍ കേദാര്‍നാഥില്‍ അവസാനിപ്പിച്ചു. ആ തീര്‍ത്ഥയാത്ര അദ്ദേഹം അന്ന് തുടങ്ങിവച്ചു.

ബ്രഹ്മമാണ് സത്യം. ജഗത് മിഥ്യയാണ്. ജീവന്‍ ബ്രഹ്മത്തില്‍ നിന്ന് ഭിന്നമല്ല എന്ന് വാദിയ്ക്കുന്ന മഹത്തായ ഭാരതീയ ദര്‍ശനമാണ് അദ്വൈതം. അദ്വൈത വേദാന്തത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ ആചാര്യ സ്വാമികള്‍ക്ക് മുമ്പ് പിന്നെ രൂപം കൊണ്ടവയായിരുന്നു. എങ്കിലും അവയെ ആദ്യമായി ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചത് ആദിശങ്കരാചാര്യരാണ്. വിവേകചുഡാമണി,ശതശ്ലോകി, ഉപദേശസഹസി എന്നിങ്ങനെയുള്ള കൃതികളിലൂടെ അദ്ദേഹം അദ്വൈതസിദ്ധാന്തങ്ങള്‍ ഭാരതത്തിന് സമര്‍പ്പിച്ചു. കൂടാതെ ഭാരതത്തിന്റെ നാല് ദിക്കുകളിലും മഠങ്ങള്‍ സ്ഥാപിച്ച് അദ്വൈതവേദാന്ത പഠനവും പ്രചാരണവും അവയെ ജീവിതത്തിലേയ്ക്ക് സന്നിവേശിയ്ക്കുവാനുള്ള പശ്ചാത്തലവും സൃഷ്ടിച്ചു.

ശ്രീശങ്കരാചാര്യരുടെ ഐതിഹാസികമായ ഭാരതപര്യടനം നടക്കുമ്പോള്‍ ഭാരതം ധാര്‍മ്മിക അധപതനങ്ങളുടെ, കിടമാത്സര്യങ്ങളുടെ, മത-വിദ്വേഷങ്ങളുടെ രംഗഭൂമിയായി മാറികൊണ്ടിരിക്കുകയായിരുന്നു. അന്ധവിശ്വാസങ്ങളുടേയും അനാചരങ്ങളുടേയും കാലമായിരുന്നു അത്. ഈശ്വരന്‍ എന്ന യാഥാര്‍ത്ഥ്യത്തെ തന്നെ നിരാകരിയ്ക്കുന്ന വിശ്വാസപ്രമാണങ്ങളും ജീവിത രീതികളും കൊണ്ട് ഭാരതം നിറഞ്ഞുകവിഞ്ഞുരുന്നു. ശ്രീബുദ്ധന്റെ മഹത്തായ ദര്‍ശനങ്ങള്‍ക്ക് സാധാരണ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഇല്ലാതയായി. വിവിധ മതവിഭാഗക്കാര്‍ക്കിടയില്‍ സംഘര്‍ഷങ്ങളും തകൃതിയായിരുന്നു.

രാഷ്ട്രപരവും സാമൂഹികവും സാംസ്‌കാരികവുമായ ഈ തകര്‍ച്ചകളിലൂടെ കടന്നു പോകുകയായിരുന്ന ഒട്ടനേകം സാമ്പ്രാജ്യങ്ങളിലുടെയാണ് ഉയര്‍ന്ന ശിരസ്സും പൂര്‍ണ്ണമായും ഭഗവദ് പാദങ്ങളില്‍ അര്‍പ്പിച്ച് മനസ്സുമായി ആ ധീഷണാശാലി നടന്ന് നീങ്ങിയത്. ചിന്നിചിതറി പോകുമായിരുന്ന അതിബൃഹത്തായ ഒരു സംസ്‌ക്കാരത്തിന്റെ വേരുകളാണ് ആ ആദ്ധ്യാമിക പ്രഭയില്‍ വീണ്ടും കെട്ടുറപ്പിച്ചത്.

ഭാരതത്തിന് നഷ്ടമായി കൊണ്ടിരുന്ന ആത്മജ്യോതി പൂര്‍വ്വാധികം ആളിക്കത്തിയ്ക്കുക എന്ന ജന്മദൗത്യവുമായി സമ്പൂര്‍ണ്ണ തേജസ്സിന്റെ 32 വര്‍ഷങ്ങള്‍ ആചാര്യസ്വാമികള്‍ ഭൂമിയില്‍ ചിലവഴിച്ചു. ഇക്കാലം കൊണ്ട് ഭാരതത്തില്‍ അന്നോളം ഇല്ലാത്ത വിധത്തിലുള്ള ഒരു ധാര്‍മ്മിക- സാംസ്‌കാരിക വിപ്ലവത്തിന് തുടക്കം കുറിച്ച ശ്രീശങ്കരാചാര്യ സ്വാമി ആചാര്യന്മാരില്‍ ആചാര്യനായിരുന്നു ഋഷിവര്യന്മാരില്‍ ഋഷിയും.

Leave a Reply

Your email address will not be published. Required fields are marked *