ശ്രീപത്മനാഭസ്വാമിക്ഷേത്രം

sreepadmanabhaswamytemple.jpg

ശ്രീപത്മനാഭസ്വാമിക്ഷേത്രം

ഇന്ത്യയിലെ പ്രധാനപ്പെട്ട വൈഷ്ണവക്ഷേത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ക്ഷേതരമാണ് പത്മനാഭസ്വാമിക്ഷേത്രം. അനന്തന്റെ തിരുനാമം വഹിക്കുന്ന ഈ പുരം – തിരുഅനന്തപുരം- പിന്നീട് തിരുവനന്തപുരമായിത്തീര്‍ന്നു. പത്മനാഭസ്വാമിക്ഷേത്രത്തിന്റെ അടിസ്ഥാനത്തില്‍ പണ്ട് കേരള തലസ്ഥാനത്തിന് അനന്തശയനം എന്ന് പേരുണ്ടായിരുന്നു.

പാലാഴിക്കടലില്‍ അനന്തന്റെ പുറത്ത് മഹാവിഷ്ണു ശയിക്കുന്നതായിട്ടാണല്ലോ പുരാണം ഘോഷിക്കുന്നത്. കാലത്തിന്റെ പ്രതീകമായി അനന്തനേയും ആ കാലത്തെ അധീനമാക്കി ദൈവത്തിന്റെ പ്രതീകമായി മഹാവിഷ്ണുവിനേയും സങ്കല്‍പ്പിക്കുന്നു.

ശ്രീകൃഷ്ണനെ തേടി അനന്തന്‍ കാട്ടിലെത്തിയ വില്വമംഗലം സ്വാമിയാര്‍ക്ക് ഇരിപ്പുമരച്ചുവട്ടില്‍ മഹാവിഷ്ണു ദര്‍ശനം നല്‍കി; അനന്തശയനത്തില്‍, വില്വമംഗലം മാവിന്‍ചുവട്ടില്‍ വിണു കിടക്കുന്ന കണ്ണിമാങ്ങ പെറുക്കിയെടുത്ത് ചതച്ച് ചിരട്ടയിലാക്കി ഭഗവാന് നിവേദിച്ചു. ആ നിവേദ്യം ഭക്ഷിച്ച് ഭഗവാന്‍ തൃപ്തനായി എന്നാണ് ഐതിഹ്യം.

വില്വമംഗലം സ്വാമിയാര്‍ക്ക് ഭഗവാന്‍ ദര്‍ശം നല്‍കിയ കഥയറിഞ്ഞ് നനാടുവാഴിത്തമ്പുരാന്‍ അവിടെ എത്തി. ഭഗവാന്‍ പ്രത്യക്ഷപ്പെട്ട അനന്തന്‍കാട്ടില്‍ പിന്നീട് ക്ഷേത്ര നിര്‍മിച്ചുവത്രെ! അനന്തശയനത്തില്‍ പത്മനാഭസ്വാമിയെ പ്രതിഷ്ഠിച്ചപ്പോള്‍ അനന്തന്‍കാട് അനന്തശയനമായി മാറി. വൈഷ്ണവ ഭക്തിപ്രസ്ഥാനക്കാലത്ത് നന്മാഴ് വാര്‍ ശ്രീപത്മനാഭനെ സ്തുതിച്ച് കീര്‍ത്തനങ്ങള്‍ എഴുതീട്ടുണ്ട്. നന്മാഴ് വാരുടെ കാലം 9-ാം നൂറ്റാണ്ടായതുകൊണ്ട് അക്കാലത്ത് പത്മനാഭസ്വാമിക്ഷേത്രം പ്രസിദ്ധിനേടിക്കഴിഞ്ഞിരുന്നു എന്ന് ഊഹിക്കാം. പതിനാലാം നുറ്റാണ്ടിനടുത്തുണ്ടായ സന്ദേശകാവ്യങ്ങളിലും പത്മനാഭസ്വാമിക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ കാണാം. അക്കാലത്തും ആ മഹാക്ഷേത്രം ജനപ്രീതി സമ്പാദിച്ച് വിരാജിച്ചിരുന്നു. എന്നാല്‍ ഈ മഹാക്ഷേത്രം രാജവംശങ്ങള്‍ സ്ഥാപിച്ചതാണെന്ന് ചരിത്രം പറയുന്നില്ല. കാരണം നമ്പൂതിരിമാരുടെ സാങ്കേതഭരണം നടന്നിരുന്ന കാലത്ത് ഏഴു നമ്പൂതിരിമാരും അഴകത്തുകുറുപ്പും വേണാട് രാജാവുമായിരുന്നു സാങ്കേതഭരണാധിപന്മാര്‍. രാജാവിന് സാങ്കേതത്തില്‍
അരയോഗസ്ഥാനമേ ഉണ്ടായിരുന്നുള്ളു അങ്ങനെയാണ് ഭരണയോഗത്തില്‍ എട്ടരയോഗമെന്ന പേരുവന്നത്. എട്ടരയോഗം രാജശക്തിയെപ്പോലും വെല്ലുവിളിച്ചുനിന്നിരുന്ന ബ്രാഹ്മണാധിപത്യകാലം ചരിത്രത്തില്‍ തെളിഞ്ഞുകാണാം. അക്കാലത്ത് സാങ്കേതങ്ങളുടെ സംരക്ഷണച്ചുമതല മാത്രമായിരുന്നുവല്ലോ രാജാക്കന്മാര്‍ക്ക് ഉണ്ടായിരുന്നത്.

1376 -ല്‍ ആദിത്യവര്‍മ സര്‍വാംഗനാഥന്‍ എന്ന രാജാവ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കൃഷ്ണസ്വാമി തീര്‍ഥലിഖിതത്തില്‍ രേഖപ്പെടുത്തിക്കാണുന്നു. പിന്നീട് രാജാവായ രവിവര്‍മ്മന്‍ ക്ഷേത്രഭരണത്തില്‍ ധാരാളം നിയന്ത്രണങ്ങള്‍ ഉണ്ടാക്കിയതായും ചരിത്രം പറയുന്നു എന്നാല്‍ പത്മനാഭസ്വാമി എന്നും വേണാടു രാജകുടുംബത്തിന്റെ കുലദൈവംതന്നെയായി നിലകൊണ്ടു. പിന്നീട് വന്ന രാജാക്കാന്മാര്‍ വിശേഷപൂജകള്‍ക്കായി മഠങ്ങള്‍ സ്ഥാപിച്ചതോടെ ക്ഷേത്രകാര്യങ്ങളും മഠഭരണവും എട്ടുവീട്ടില്‍പിള്ളമാരുടെ കൈയില്‍ അമര്‍ന്നു എട്ടരയോഗത്തിലുള്ളവരുടെ കുടിയാന്മാരായിരുന്ന ഈ പിള്ളമാര്‍ എല്ലാവരേയും ധിക്കരിച്ച് ക്ഷേത്രഭരണം കൈയാളി. അവര്‍ ശക്തരായിത്തീര്‍ന്നപ്പോള്‍ ക്ഷേതരഭരണത്തില്‍ കൂടുതല്‍ ഇടപെടാന്‍ രാജാവിന് പറ്റാത്ത അവസ്ഥ വന്നു. കൊട്ടാരം തീവെയ്ക്കുന്നതിനും ഉമയമ്മറാണിയുടെ മക്കളെ മൂക്കിക്കൊല്ലുന്നതിനും കൂടി എട്ടുവീട്ടില്‍ പിള്ളമാര്‍ മുതിര്‍ന്ന കഥ തിരുവിതാംകൂര്‍ രാജ്യചരിത്രം ഘോഷിക്കുന്നു. ക്ഷേത്രത്തിലെ നിത്യനിദാന കാര്യങ്ങള്‍പോലും അക്കാലത്ത് മുടങ്ങിയിട്ടുണ്ടത്രെ! അതിനുശേഷം റാണി് ക്ഷേത്രഭരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും യോഗക്കാരുടെ അഴിമതികള്‍ക്ക് അറുതിവരുത്തുകയും ചെയ്തു. പിന്നീട് ക്ഷേത്രഭരണം രാജാക്കന്മാരുടെ നിയന്ത്രണത്തില്‍ നിന്ന് പുറത്തുപോയിട്ടില്ല. ശ്രീപത്മനാഭന്‍ അവരുടെ ഇഷ്ടദൈവവും കുലദൈവവുമായി വിരാജിച്ചു. ഇന്നും വലിയ തമ്പുരാന്‍ ക്ഷേത്രത്തില്‍ എത്തി ശ്രീപത്മനാഭസ്വാമി പെരുമാളെ തൂക്കണ്‍പാര്‍ത്ത് വന്നിരുന്ന പതിവ് ക്ഷേത്രവും രാജവംശവും തമ്മിലുള്ള ബന്ധത്തിന് തെളിവാണ്. ആ രാജവംശം പത്മനാഭസ്വാമിയുടെ ദാസന്മാരായിരുന്നുവെന്ന് ഈ ചടങ്ങുകള്‍ സാക്ഷ്യംവഹിക്കുന്നു.

ദിവസവും വെളുപ്പിന് മൂന്നരമണിയോടെ ക്ഷേതരത്തിലെ നിത്യനിദാനച്ചടങ്ങുകള്‍ തിരുമേനി കാവല്‍ക്കുറുപ്പ് കുളിച്ചെടുത്തുന്നതോടെ ആരംഭിക്കും. ആദ്യം പഞ്ചാമൃതഭിഷേകവും പിന്നീട് മറ്റ് അഭിഷേകങ്ങളും മറുയ്ക്ക് കഴിഞ്ഞാല്‍ വിഗ്രഹത്തില്‍ തിരുവുടയാടും മാലയുംതിരുവാഭരണങ്ങളും ചാര്‍ത്തി അലങ്കരിച്ച് ദര്‍ശനത്തിന് തയ്യാറാകുന്നു. പിന്നെ പത്മനാഭന്റെ അനുഗ്രഹാശിസ്സു നേടാനെത്തുന്ന ഭക്തജനങ്ങളുടെ തിരക്കായി. വൈകുന്നേരം നാലുമണിക്ക് രാവിലെത്തപ്പോലെതന്നെ നടതുറന്ന് സന്ധ്യയ്ക്ക് ദീപാരാധനയും അത്താഴപ്പൂജയും എല്ലാം ചിട്ടയായി നടക്കുന്നു. ക്ഷേത്രത്തില്‍ ആഴ്ചയും തീയതിയും നക്ഷത്രവും അടിസ്ഥാനമാക്കി ഓരോ മാസത്തിലും വിശേഷാല്‍ വഴിപാടുകളും പ്രത്യേക പൂജകളും അലങ്കാരങ്ങളും ശീവേലിയും ഉണ്ട്. വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന വിനായകചതുര്‍ഥി, അഷ്ടമിരോഹിണി, വലിയഗണപതിഹോമം എന്നിവ പ്രധാനമാണ്. വര്‍ഷത്തില്‍ രണ്ടു പ്രാവിശ്യം നടക്കുന്ന തിരുവുത്സവം, കളഭം എന്നീ അടിയന്തരങ്ങള്‍ വിശേഷപ്പെട്ടതും പ്രസിദ്ധവുമാണ്. തിരുവത്സവം തുലാം, മീനം, മാസങ്ങളിലാണ്. അത്തംനാള്‍ കൊടികയറി തിരുവോണം ആറാട്ടായി തുലാം ഉത്സവവും രോഹിണിനാള്‍ കൊടികയറി അത്തംനാള്‍ ആറാട്ടായി മീനം ഉത്സവവുും ഗംഭീരമായി ചിട്ടയോടെ ആഘോഷിക്കപ്പെടുന്നു. കൂടാതെ കുംഭമാസത്തിലെ ശിവരാത്രി, ശ്രീരാമനവമി, പൈങ്കുനി ഉത്രം, വിഷു, ചിത്തിര, പൗര്‍ണമി, വിശാഖം പാല്‍ മാങ്ങ,മിഥുനമാസം കളഭം, കര്‍ക്കിടത്തിലെ ചക്കനിവേദ്യം എന്നിവയും പ്രധാനമാണ്. കൂടാതെ രാജ്യക്ഷേമത്തെ മുന്‍നിര്‍ത്തി നടത്തുന്ന മുറജപം ഒരു മഹായജ്ഞമായിതന്നെ നടന്നു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *