പ്രശ്‌നോത്തരി – 1

1.   ഏത് ദിവസമാണ് വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത് ?

ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി ദിവസമാണ് വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത്

2.   കറുകമാല നേര്‍ച്ചയായി അര്‍പ്പിക്കുന്നത് ആര്‍ക്കാണ് ?
ഗണപതി ഭഗവാന്

3.   ശ്രീചക്രം എന്തിന്റെ പ്രതീകമാണ് ?
പരാശക്തിയുടെ പ്രതീകം

4.   ലോകത്തിലെ ആദ്യത്തെ മന്ത്രധ്വനി ഏതാണ് ?
ഓംകാരം

5.   തിലകം ചാര്‍ത്തുന്നത് എന്തിന്റെ പ്രതീകമാണ് ?
സംരക്ഷണത്തിന്റെ  പ്രതീകം

6.   നന്മയുടെ പ്രതീകമായ ദേവി ആരാണ് ?
ശ്രീദേവി

7.   തിന്മയുടെ പ്രതീകമായ ദേവി ആരാണ് ?
മൂദേവി

8.   ആയൂര്‍വേദത്തിന്റെ അധിഷ്ഠാന ദേവത ആരാണ് ?
ധന്വന്തരി

9.   ഗംഗ, യമുന, സരസ്വതി എന്നീ പുണ്യനദികള്‍ സംഗമിക്കുന്ന പുണ്യനഗരം    ഏതാണ് ?
പ്രയാഗ

10. ക്ഷേത്രത്തില്‍ നടത്തുന്ന ബലി കര്‍മ്മത്തിന് പറയുന്ന പേര് എന്ത് ?
ശ്രീഭൂതബലി

Leave a Reply

Your email address will not be published. Required fields are marked *