പുരാതന ഇന്ത്യയിൽ സാറ്റ് ലൈറ്റിനെ വെല്ലും ടെക്‌നോളജി! ശിവ അമ്പലങ്ങൾ എല്ലാം നേർരേഖയിൽ!

3_temples_straight_line.jpg

ഹിമാലയത്തിലെ കേദർനാഥ് മുതൽ തമിഴ്‌നാട്ടിലെ രാമേശ്വരം വരെയുള്ള പ്രധാന ശിവക്ഷേത്രങ്ങളെല്ലാം ഭൗമ നേർരേഖയിലാണു സ്ഥിതിചെയ്യുന്നത്. ഇതിൽ ചിദംബരത്തിലേയും കാഞ്ചീപുരത്തിലേയും പ്രധാന ശിവക്ഷേത്രങ്ങളും ഈ ഭൗമ നേർ രേഖയായ അക്ഷാംശം 79° E 41’54’ (Longitude)ആണ് സ്ഥിതിചെയ്യുന്നത്.

വിശ്വാസമനുസരിച്ച് പ്രകൃതിയുടെ അടിസ്ഥനപരമായ സവിശേഷതകളായ പഞ്ച ഭൂതങ്ങൾ (ഭൂമി , അഗ്‌നി, വായു, ജലം, ആകാശം, ) പ്രകാരം ഓരോ ക്ഷേത്രങ്ങൾ പരമശിവന്റേതായുണ്ടു. തിരുവാനൈക്കവലിലാണു ജലത്തെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രമുള്ളത്. അതുപോലെ അഗ്‌നിയെ തിരുവാന്നമലൈ ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നു. വായുവാകട്ടെ കലാഹസ്തിയിലും സ്ഥിതിചെയ്യുന്നു. ഭൂമിയെ പ്രതീകവത്കരിക്കുന്നത് കാഞ്ചിപുരത്താണെങ്കിൽ ആകാശത്തെ ചിദംബരത്തും ക്ഷേത്രങ്ങൾ പ്രതിഷ്ഠിക്കുന്നു.

ഭൗമ സവിശേഷതകൾ

പുരാതനമായ യോഗിക് ശാസ്ത്രമനുസരിച്ചാണു ഈ ക്ഷേത്രങ്ങളുടെ സ്ഥാനം നിർണ്ണയിച്ചിട്ടുള്ളത്. ഒരു ക്ഷേത്രത്തിനു മറ്റൊരു ക്ഷേത്രവുമായി കൃത്യമായ ഒരു നേർരേഖാ അലൈമെന്റുണ്ടു എന്നുള്ളത് ശാസ്ത്രകുതുകികളെ ഞെട്ടിച്ചിരിക്കുകയാണു. ഇങ്ങനെ ചെയ്യുമ്പോൾ, പൂജകൾ നടക്കുമ്പോൾ ആ പ്രദേശം മൊത്തം ശക്തമായിട്ടുള്ള പോസിറ്റീവ് വൈബ്രേഷനുണ്ടാകുമെന്നാണു (കൺസ്ട്രക്ടീവ് ഇന്റർഫറൻസ്) ശാസ്ത്രം പറയുന്നത്. മനുഷ്യന് കാണാൻ സാധിക്കാത്ത ഊർജ്ജത്തിന്റെ വിവിധ രൂപങ്ങളുണ്ടു. അതിൽ മനുഷ്യനു നല്ലതായ പോസിറ്റീവ് വൈബ്രേഷൻ ഇരട്ടി കൊണ്ടുവരാൻ ഈ സ്ഥാനങ്ങൾക്ക് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *