ദ്വൈവാരഫലം

2016 ആഗസ്റ്റ് 17 മുതല്‍ 31 വരെ
(1192 ചിങ്ങം 1 മുതല്‍ 15 വരെ)

മേടക്കൂറ്
(അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കര്‍മ്മ രംഗത്തു നിന്നും ധനാഗമം വര്‍ദ്ധിക്കും. കലാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഗുണാനുഭവം. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് നല്ല അവസരങ്ങളുണ്ടാകും. വിനോദ സഞ്ചാര മേഖലയില്‍ ഗുണാനുഭവമുണ്ടാകും. സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം. ദൂരദേശത്ത് പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കും. പുതിയ ഏജന്‍സി വഴി നേട്ടമുണ്ടാകും. ബന്ധുക്കളില്‍ നിന്നും സഹായഗുണം ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ശത്രുശല്യം കുറയും. ഭൂമി സംബന്ധമായ ഇടപാടുകളില്‍ നേട്ടം. വ്യാപാര മേഖലയില്‍ നേട്ടം. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമല്ല.സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. വാഹന ക്ലേശം, ബന്ധുനാശം. ധനനാശം, സുഖകുറവ്.

ഇടവക്കൂറ്
(കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തികാഭിവൃദ്ധി, സന്താനസുഖം, ഗുരുജനങ്ങളില്‍ നിന്നും അനുഗ്രഹം. അന്യദേശത്ത് സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. പുതിയ സംരംഭങ്ങള്‍ക്ക് സാധ്യത. അംഗീകാരങ്ങള്‍ ലഭിക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. വിദേശയാത്രാ ശ്രമങ്ങള്‍ വിജയിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി, സന്താനങ്ങളുടെ വിവാഹ ആലോചനകള്‍ തീരുമാനമാകും. പ്രേമ ബന്ധങ്ങള്‍ക്ക് സാധ്യത. നഷ്ടപ്പെട്ടവ തിരികെ ലഭിക്കും. ശുഭ വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. തൊഴില്‍ രംഗത്ത് ഗുണകരമായ മാറ്റം പ്രതീക്ഷിക്കാം. വാഹനങ്ങള്‍ നിമിത്തം നഷ്ടത്തിനിടവരും. അപവാദങ്ങള്‍ കേള്‍ക്കാനിടവരും. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ നഷ്ടം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷണ നടപടികള്‍ അഭിമുഖീകരിക്കേണ്ടി വരും.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണര്‍തം)
കര്‍മ്മ രംഗം പുഷ്ടിപ്പെടും. വിദേശത്ത് ഉദ്യോഗലബ്ധി. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരങ്ങള്‍ വര്‍ദ്ധിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലം. കുടുംബ തര്‍ക്കങ്ങള്‍ രമ്യതയിലാകും. ചെയ്യാത്ത കുറ്റങ്ങള്‍ക്ക് പഴികേള്‍ക്കേണ്ടി വരും. പണച്ചെലവ് ഉണ്ടാകും. കാര്‍ഷിക രംഗത്ത് സാമ്പത്തിക നേട്ടം. പുതിയ വാഹനം വാങ്ങും. വിവാഹാലോചനകള്‍ തീര്‍പ്പാകും. കോടതി കേസുകള്‍ അനുകൂലമാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലം. വിദേശയാത്ര തടസ്സം മാറും. ബിസിനസ്സില്‍ നേട്ടം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ഉണ്ടാകും. പുതിയ ഗൃഹനിര്‍മ്മാണം ആരംഭിക്കും. മത്സരങ്ങളില്‍ വിജയം വരിക്കും. നേത്രരോഗത്തിന് സാധ്യത. മറ്റുള്ളവരുടെ ചതിയില്‍പ്പെടാതെ സൂക്ഷിക്കുക. ശത്രുക്കളില്‍ നിന്നും ഉപദ്രവം. പിതൃതുല്യര്‍ക്ക് അരിഷ്ടത.

കര്‍ക്കിടകക്കൂറ്
(പുണര്‍തം 1/4, പൂയം, ആയില്യം)
ബിസിനസ്സില്‍ നേട്ടം. ദൂരദേശത്തു നിന്നും ശുഭവാര്‍ത്ത. വാഹനങ്ങളില്‍ നിന്നും ധനലാഭം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കാന്‍ ഇടവരും. സന്താനത്തിന് ഉപരിപഠനയോഗം. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ധനനേട്ടം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പുതിയ വാഹന ഭാഗ്യം. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് അംഗീകാരം. പരീക്ഷകളില്‍ വിജയം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാനഹാനി. സന്താനങ്ങളുമായി അഭിപ്രായ ഭിന്നത. ഹൃദയരോഗികള്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. അശ്രദ്ധ മൂലം തൊഴില്‍ ശാലയില്‍ ദുരിതം. തസ്‌ക്കരന്മാരെ കരുതിയിരിക്കുക. ക്രയവിക്രയങ്ങളില്‍ സൂക്ഷ്മത വേണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
പുണ്യസ്ഥല സന്ദര്‍ശനം, പുതിയ സുഹൃദ്ബന്ധങ്ങള്‍, ഭൂമി വാങ്ങാനുള്ള സാഹചര്യമുണ്ടാകും. നഷ്ടപ്പട്ട വസ്തുക്കള്‍ തിരികെ ലഭിക്കാനിടയാകും. ദീര്‍ഘകാലമായി തുടരുന്ന രോഗത്തില്‍ നിന്നും മുക്തി ലഭിക്കും. വിദേശ യാത്രാശ്രമങ്ങള്‍ വിജയിക്കും. ദീര്‍ഘകാലമായി ഉള്ള മോഹം പൂവണിയും. ശത്രുക്കള്‍ പരാജയപ്പെടും. മേലുദ്യോഗസ്ഥന്റെ അപ്രീതി ഇല്ലാതാവും. സാങ്കേതിക മേഖലയില്‍ നേട്ടം. ബന്ധുക്കളില്‍ നിന്നും സഹകരണം. പൂര്‍വിക സ്വത്ത് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനൂകൂലം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപവാദം കേള്‍ക്കേണ്ടതായി വരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. മാതാവിന് രോഗദുരിതം, സുഖാനുഭവങ്ങള്‍ വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
പുതുവസ്ത്രലാഭം, ഇഷ്ടഭക്ഷണലബ്ധി ദൂരയാത്ര, സ്വര്‍ണ്ണവ്യാപാരത്തില്‍ നേട്ടം, വീട് പണി പൂര്‍ത്തിയാക്കാനാകും. തടസ്സങ്ങള്‍ നീങ്ങും. വിദേശയാത്രാശ്രമങ്ങള്‍ വിജയിക്കും. പുതിയ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങും. പുതിയ വാഹനയോഗം. ആഗ്രഹിച്ച വിസ ലഭിക്കും. രോഗങ്ങളെ കരുതിയിരിക്കുക. പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരം. മാനസിക സന്തോഷം. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസ്സിനസ്സില്‍ നിന്നും ആദായം. സര്‍ക്കാരില്‍ നിന്നും അനുകൂല്യം ലഭിക്കാനിടവരും. വിദേശത്ത് ഉപരിപഠനം തരമാകും. തൊഴില്‍ തടസ്സം/ വാഹനം മൂലം ധനനഷ്ടം. സര്‍ക്കാര്‍ നിയമ നടപടികള്‍ക്ക് വിധേയനാകും. നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും.

തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശുഭവാര്‍ത്തകള്‍ കേള്‍ക്കാനിടവരും. വ്യാപാരത്തില്‍ നിന്നും ധനലാഭം. ഭൂമി സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാകും. കോടതി വ്യവഹാരങ്ങള്‍ അനുകൂലമാകും. പൂര്‍വ്വിക സ്വത്ത് ലഭിക്കാനിടയാകും. സൈന്യത്തില്‍ തൊഴില്‍യോഗം. മത്സരങ്ങളില്‍ വിജയം വരിക്കും. തര്‍ക്കങ്ങള്‍ക്ക് പരിഹാരം. വാഹനയോഗം സന്താനത്തിന് തൊഴില്‍ ഭാഗ്യം കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന-
വര്‍ക്ക് അംഗീകാരം. വിവാദങ്ങള്‍ ഒഴിവാക്കുക. സ്ഥലമാറ്റ ഉത്തരവ് ലഭിക്കും. ബന്ധുഗുണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂലം. കുടുംബ കലഹ സാദ്ധ്യത. രാഷ്ട്രീയ രംഗത്ത് തടസ്സം. വാഹനയാത്ര സൂക്ഷിക്കുക. കോടതി വ്യവഹാരങ്ങള്‍ പ്രതികൂലമാകാം. ബന്ധുക്കള്‍ക്ക് ദുരിതം. തസ്‌കരഭയം, ശത്രുക്കള്‍ വര്‍ദ്ധിക്കും. യാത്രാക്ലേശം അനുഭവപ്പെടും.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഗൃഹത്തില്‍ സന്തോഷം, വ്യാപാരത്തില്‍ നിന്നും ധനലാഭം. പുതിയ സംരംഭങ്ങള്‍ക്ക് സാദ്ധ്യത. വിനോദയാത്രയ്ക്ക് അവസരം. സാമ്പത്തിക ബാദ്ധ്യതകള്‍ തീര്‍ക്കാനാകും. തൊഴില്‍ രംഗത്ത് സര്‍വകാര്യവിജയം, പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടം. പ്രേമബന്ധങ്ങള്‍ക്ക് സാദ്ധ്യത. പലവിധത്തിലുള്ള സാമ്പത്തികലാഭം, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലം. പുതിയ വ്യാപാരം ആരംഭിക്കാനിടവരും. പണയവസ്തുക്കള്‍ തിരിച്ചെടുക്കാന്‍ കഴിയും. വിദേശത്ത് തൊഴില്‍ മാറാന്‍ സാദ്ധ്യത. ഉന്നതപദവിക്ക് യോഗം. ആരോഗ്യം സൂക്ഷിക്കേണ്ടതാണ്. ജീവിത പങ്കാളാക്ക് രോഗ ദുരിതം. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാനിടവരും. സുഖാനുഭവങ്ങള്‍ കുറയും. ശിരസ്സില്‍ ക്ഷതമുണ്ടാകാതെ സൂക്ഷിക്കുക. ഉറ്റജന രോഗദുരിതം. ആയുധത്തില്‍ നിന്നും മുറിവേല്‍ക്കാതെ സൂക്ഷിക്കുക.

ധനുക്കൂറ്
(മൂലം, പുരാടം, ഉത്രാടം 1/4)
മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കാനിടവരും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പിതൃസ്വത്ത് ലഭിക്കാനിടയാകും. അപ്രതീക്ഷിത ധനലാഭം. വിലക്കൂടിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരം. പുതിയ സുഹൃദ് ബന്ധങ്ങള്‍ ഉടലെടുക്കും. വ്യവഹാരങ്ങളില്‍ വിജയം. കുടുംബത്തില്‍ ഐശ്വര്യം. ഐ.ടി മേഖലയില്‍ നേട്ടം. ദമ്പതികള്‍ തമ്മില്‍ കലഹസാദ്ധ്യത. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനചലന സാദ്ധ്യത. ജാമ്യം നില്‍ക്കരുത്. മുന്‍കോപം നഷ്ടം വരുത്തിവയ്ക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നഷ്ടം. സഹോദരങ്ങള്‍ തമ്മില്‍ ഭിന്നത. തൊഴില്‍ മേഖലയില്‍ അസ്വസ്ഥത. അപവാദങ്ങള്‍ കേള്‍ക്കാനിടവരും. വാഹനങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക.

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിശേഷ വസ്ത്രലാഭം, ആരോഗ്യനില മെച്ചപ്പെടും, ധനവര്‍ദ്ധനവ്, പൂര്‍വികസ്വത്ത് ലഭിക്കും. വിനോദയാത്രകളില്‍ പങ്കെടുക്കും. ബന്ധുഗുണം. പരീക്ഷകളില്‍ വിജയം വരിക്കും. ഗൃഹം മോടിപിടിപ്പിക്കും. ശുഭവാര്‍ത്തകള്‍ കേള്‍ക്കാനിടവരും. തൊഴില്‍ മേഖലയില്‍ നേട്ടം. ജോലി സംന്ധമായി യാത്രകള്‍, മംഗളകാര്യത്തിന് ബന്ധുക്കളുടെ സഹായം. കലഹങ്ങള്‍ ഒത്തുതീര്‍പ്പാകും. റിയല്‍ എസ്റ്റേറ്റ് മുഖേന ധനലാഭം. വാഗ്വോദങ്ങളില്‍പ്പെടരുത്. അപവാദങ്ങള്‍ സൂക്ഷിക്കുക. രോഗങ്ങള്‍ മൂര്‍ച്ഛിക്കാനിടവരും. വിവാഹലോചനകള്‍ മാറ്റി വയ്ക്കാനിടവരും. ചിലവ് വവര്‍ദ്ധിക്കും. വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യുക. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമല്ല.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
വ്യാപാരത്തില്‍ മുന്നേറ്റം. ധനലാഭം. സന്താനങ്ങളാല്‍ ഭാഗ്യാനുഭവം. ഗൃഹസുഖം വര്‍ദ്ധിക്കും. സൈന്യത്തില്‍ ജോലി നോക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം. അപ്രതീക്ഷിത ഭാഗ്യലബ്ധി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേട്ടം. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സന്താനങ്ങള്‍ക്ക് മികച്ച പരീക്ഷാവിജയം. പ്രതിസന്ധികളില്‍ നിന്നും മോചനം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം കുറയും. പുതിയ സംരംഭങ്ങള്‍ക്ക് പ്രതികൂലം. തൊഴില്‍ രംഗത്ത് അസ്വസ്ഥത. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദോഷം. അപവാദങ്ങള്‍ കേള്‍ക്കാനിടവരും. വാഹനം സൂക്ഷിച്ചു കൈകാര്യം ചെയ്യണം. നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങാന്‍ സാദ്ധ്യത. വഞ്ചിക്കപ്പെടാന്‍ സാദ്ധ്യത.

മീനക്കൂറ്
( പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ഗൃഹയോഗം, തടസ്സങ്ങള്‍ മാറികിട്ടും. അന്യദേശത്ത് നിന്നും ശുഭവാര്‍ത്ത. പുതിയ വിസ ലഭിക്കാന്‍ സാദ്ധ്യത. പുതിയ സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കാനിടവരും. പുതിയ സുഹൃത്ത് മുഖേന ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകും. സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് ധനവരവ് കൂടും. വ്യവഹാരങ്ങള്‍ അനുകൂലമാകും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലം. ചിലവ് വര്‍ദ്ധിക്കും. വഞ്ചിക്കപ്പെടാതെ സൂക്ഷിക്കുക. തൊഴില്‍ രംഗത്ത് ധനനഷ്ടം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതികൂലം. ആരോഗ്യം സൂക്ഷിക്കുക. അപ്രതീക്ഷിതമായി തടസ്സങ്ങളുണ്ടാകും. ശത്രുക്കളെ കരുതുക. മുന്‍കോപം നഷ്ടങ്ങളുണ്ടാക്കും. വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *